കൊച്ചി: കൊച്ചിയുടെ സമഗ്ര ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി ഗ്രീൻ ബോണ്ട് ഇറക്കാൻ ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഖ്യാപനം. വാസയോഗ്യമായ നഗരങ്ങൾക്കായി ഒരുക്കുന്ന പരിസ്ഥിതി കാലാവസ്ഥാ ജൈവ വൈവിധ്യ സൗഹാർദമായ വികസന നയങ്ങൾക്കായി സാങ്കേതികതയും ഹരിത മാർഗങ്ങളും ജലവിഭവ മാനേജ്മെന്റും ഒന്നിക്കുന്ന വികസനമാണ് ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്ഥാന സൗകര്യ വികസനം. ......
കൊച്ചി: നഗരത്തിന്റെ സമഗ്ര സൗകര്യ വികസനത്തിനും സുസ്ഥിരമായ വളർച്ചയ്ക്കും ആവശ്യമായ മൂലധനം കണ്ടെത്തുന്നതിനായി മുനിസിപ്പൽ ബോണ്ടുകൾ ഇറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പരമ്പരാഗതമായ സർക്കാർ ഗ്രാന്റുകൾ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച വലിയ പദ്ധതികൾ നടപ്പാക്കാൻ ഇതിലൂടെ സാധിക്കും. ......
കൊച്ചി: കൊച്ചി നഗരത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ വികസനവും, സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമിട്ടു 1388,13,83,902 രൂപ വരവും 1255,16,89,000 രൂപ ചെലവും 132,96,94,902 രൂപ നീക്കിബാക്കിയുമുള്ള ബജറ്റ് അവതരിപ്പിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചാണ് ഡെപ്യുട്ടി മേയർ ദീപക് ജോയ് തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.
നഗര വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിനും, സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, സാംസ്ക്കാരിക രംഗത്ത് സജീവമാക്കുന്നതിനും, അടിസ്ഥാന സൌകര്യവികസനത്തിനും ഉതകുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചതെന്ന് മേയർ അഡ്വ. വി കെ മിനിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക പദ്ധതി ബജറ്റ് മോണിറ്ററിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. ......
വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിയ്ക്ക് എതിരെ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മാനന്തവാടി ഡിവൈഎസ്പി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിനെ അറിയിച്ചു.ചികിത്സാപിഴവ് തെളിവിൻ്റെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രസ്തുത സംഭവത്തിൽ ഡോക്ടറെ പ്രതിചേർത്ത നടപടിയ്ക്ക് എതിരെ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. ......
കൊച്ചി : മഹാകാവ്യ നായികയായ സീതയെ പുതുമയാര്‍ന്ന ദൃഷ്ടികോണിലൂടെ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്-നൃത്തരംഗാവിഷ്കാരം 2026- ഫെബ്രുവരി 27, ന് വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററില്‍ അരങ്ങേറും. പുതുമയാർന്ന ഈ അവതരണത്തിൽ സീത മൗനസഹനത്തിൻ്റെ പ്രതീകമല്ല. ......
നുവാല്‍സ് ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഫെബ്രുവരി 26 വ്യാഴാഴ്ച നാലാമത് ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. രാവിലെ 11:30-ന് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സെമിനാർ ഹാളിലാണ് പരിപാടി.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ ഏക ദളിത് വനിതാംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ സ്മരണാര്‍ഥമാണ് പ്രഭാഷണം നടത്തുന്നത്. ......
കൊച്ചി : ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ'ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026' പ്രഖ്യാപനത്തിൽ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ......
കൊച്ചി - കേരളത്തിലെ നെൽകർഷകർക്കെതിരെയുള്ള ജനദ്രോഹ നടപടികൾക്കെതിരെയുംകേന്ദ്ര സർക്കാർ നെൽ കർഷകർക്ക് നൽകി വരുന്ന ആനൂകൂല്യങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് കൊടുക്കാതെ മറച്ചുവെയ്ക്കുന്ന പിണറായി സർക്കാരിൻ്റെകർഷകരോടുള്ള കൊടും ക്രൂരതയ്ക്കെതിരെ എറണാകുളം സിറ്റി ജില്ല കർഷക മോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് 3 ന്
രാവിലെ 10 മണിക്ക് വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിനു മുമ്പിൽജില്ലയിലെ കർഷകരെ അണിനിരത്തി കൊണ്ട് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുവാൻ ഭാരതീയ ജനത കർഷക മോർച്ച സിറ്റി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് മുരളി കുമ്പളം അധ്യക്ഷത വഹിച്ച യോഗം ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി : മധുരയിൽ സംഘടിപ്പിച്ച കസ്റ്റമർ നെറ്റ്വർക്കിങ് മീറ്റിൽ ഡിമാൻഡ് = മാച്ച് സിസ്റ്റം അവതരിപ്പിച്ച് ആഗോള തലത്തിലെ തന്നെ മുൻനിര എയർ കംപ്രസർ നിർമ്മാതാക്കളായ എൽജി എക്വിപ്മെൻ്റ്സ് ലിമിറ്റഡ്. എൽജിയുടെ EG, EQ സീരീസ് എയർ കംപ്രസറുകളുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം, മാറുന്ന എയർ ആവശ്യകതയ്ക്ക് അനുസരിച്ച് കംപ്രസറിന്റെ ഔട്ട്പുട്ട് സ്വയമേ ക്രമീകരിച്ച് കൂടുതൽ കാര്യക്ഷമവും സ്ഥിരതയാർന്നതുമായ പ്രവർത്തനം ഉറപ്പാക്കുന്നു.
ലളിതവും വിശ്വസനീയവുമായ ഫിക്സഡ് സ്പീഡ് കംപ്രസറുകളുടെ പ്രവർത്തന സവിശേഷതകൾ നിലനിർത്തിക്കൊണ്ട് വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് (VFD) സംവിധാനങ്ങൾക്ക് സമാനമായ ഊർജ്ജ ലാഭം ഉറപ്പാക്കുന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന സവിശേഷത.
പല വ്യാവസായിക സ്ഥാപനങ്ങളും ഫിക്സഡ് സ്പീഡ് കംപ്രസറുകളെയാണ് ആശ്രയിക്കുന്നത്. ......
കൊച്ചി: "എ റേഡിയോപേക്ക് ബ്രൂഷൈറ്റ് ബോൺ സിമന്റ് ഫോർമുലേഷൻ ആൻഡ് മെതേർഡ് ഓഫ് പ്രിപറേഷൻ" (A Radiopaque Brushite Bone Cement Formulation and Method of Preparation) എന്ന തലക്കെട്ടിലുള്ള വിപ്ലവകരമായ കണ്ടുപിടുത്തത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക്(കുസാറ്റ്) പേറ്റന്റ് ലഭിച്ചു.
പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ പ്രൊഫസറും മേധാവിയുമായ ഡോ. ശൈലജ ജി.എസ്., പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ......